കോവിഡിന്റെ മോശം കാലം അവസാനിച്ചെന്ന് ദുബായ് ഭരണാധികാരി

New Update

publive-image

ദുബായ്: യുഎഇയിൽ കോവിഡ്19ന്റെ മോശം കാലം അവസാനിച്ചുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Advertisment

യുഎഇയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തില്‍ താഴെയായതും, വാക്സിനേഷന്‍ ഊര്‍ജ്ജിതമായി നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ദുബായ് ഭരണാധികാരിയുടെ ഈ പരാമര്‍ശം.

കൊവിഡ് മഹാമാരിയെ ചെറുത്തു തോല്‍പ്പിച്ച എല്ലാ മുന്നണിപോരാളികള്‍ക്കും അദ്ദേഹം അഭിവാദ്യം അര്‍പ്പിച്ചു. ദുരിത കാലത്ത് യുഎഇ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഇതുവഴി മഹാമാരിക്കെതിരെ പോരാടിയ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യുഎഇ മാറിയെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

Advertisment