/sathyam/media/post_attachments/OySD9I63OTMN9eXDTum9.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 401,697 ആയി. ഇന്ന് 718 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി അഞ്ചു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,356 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 918 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 389,798 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 97.04 ശതമാനം പേരുടെയും രോഗം മാറി. 9,543 പേര്‍ നിലവില്‍ ചികിത്സയിലാണ്. 761 പേര്‍ കൊവിഡ് വാര്‍ഡുകളിലും, 271 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.
പുതിയതായി 14,083 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 3,471,272 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 5.10 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.