New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 156964 ആയി. ഇന്ന് 530 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 947 ആയി ഉയര്‍ന്നു.
കൊവിഡ് പരിശോധന വര്‍ധിപ്പിച്ചതിനാലാണ് പ്രതിദിന രോഗ നിരക്ക് കൂടുന്നതെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ന് 268 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 150329 പേരുടെ രോഗം ഭേദമായിട്ടുണ്ട്.
5688 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 48 പേരുടെ നില ഗുരുതരമാണ്. പുതിയതായി 10862 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. കുവൈറ്റില്‍ ഇതുവരെ 1380643 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്.