/sathyam/media/post_attachments/b8iTxD6IMbiLxqco7Efm.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 388,881 ആയി. ഇന്ന് 969 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,255 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 1,388 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 371,125 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 95.43 ശതമാനം പേരുടെയും രോഗം മാറി. 15,501 പേര്‍ നിലവില്‍ ചികിത്സയിലാണ്. 1,123 പേര്‍ കൊവിഡ് വാര്‍ഡുകളിലും, 326 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.
പുതിയതായി 12,558 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 3,277,000 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 7.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.