/sathyam/media/post_attachments/gzLSUHkNnk0mtDpToMuR.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 391,781 ആയി. ശനിയാഴ്ച 987 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ആറു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,279 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 1,479 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 374,986 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 95.71 ശതമാനം പേരുടെയും രോഗം മാറി. 14,516 പേര്‍ നിലവില്‍ ചികിത്സയിലാണ്. 1,113 പേര്‍ കൊവിഡ് വാര്‍ഡുകളിലും, 318 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.
പുതിയതായി 12,466 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 3,314,400 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 7.92 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.