Advertisment

കുവൈറ്റില്‍ 988 പേര്‍ക്ക് കൂടി കൊവിഡ്; പുതിയതായി സ്ഥിരീകരിച്ചത് ഒമ്പത്‌ മരണം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 393,605 ആയി. തിങ്കളാഴ്ച 988 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒമ്പത്‌ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,293 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 1,336 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 377,434 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 95.89 ശതമാനം പേരുടെയും രോഗം മാറി. 13,878 പേര്‍ നിലവില്‍ ചികിത്സയിലാണ്. 1,074 പേര്‍ കൊവിഡ് വാര്‍ഡുകളിലും, 317 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.

പുതിയതായി 14,116 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 3,340,473 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment