Advertisment

കുവൈറ്റില്‍ 733 പേര്‍ക്ക് കൂടി കൊവിഡ്; പുതിയതായി സ്ഥിരീകരിച്ചത് ആറു മരണം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 397,831 ആയി. ശനിയാഴ്ച 733 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ആറു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,320 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 1,236 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 384,062 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 96.54 ശതമാനം പേരുടെയും രോഗം മാറി. 11,449 പേര്‍ നിലവില്‍ ചികിത്സയിലാണ്. 921 പേര്‍ കൊവിഡ് വാര്‍ഡുകളിലും, 306 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.

പുതിയതായി 13,104 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 3,404,612 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 5.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment