Advertisment

കുവൈറ്റില്‍ വീണ്ടും കൊവിഡ് കേസുകള്‍ കൂടുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1,709 പേര്‍ക്ക്; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് നാലു മരണം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 323,357 ആയി. ഇന്ന് 1,709 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി നാലു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,810 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,316 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 306,232 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

ആകെ കൊവിഡ് ബാധിതരില്‍ 94.70 ശതമാനം പേരുടെയും രോഗം മാറി. 15,315 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 160 പേരുടെ നില ഗുരുതരമാണ്. പുതിയതായി 12,669 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 2,717,599 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 13.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment