New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 329,526 ആയി. ഇന്ന് 1,563 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി എട്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,828 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,464 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 311,559 പേരുടെ രോഗം ഭേദമായിട്ടുണ്ട്.
ആകെ കൊവിഡ് ബാധിതരില്‍ 94.55 ശതമാനം പേരുടെയും രോഗം മാറി. 16,139 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 172 പേരുടെ നില ഗുരുതരമാണ്. പുതിയതായി 11,316 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 2,763,860 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 13.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.