Advertisment

കുവൈറ്റില്‍ 795 പേര്‍ക്ക് കൂടി കൊവിഡ്; പുതിയതായി സ്ഥിരീകരിച്ചത് ആറു മരണം !

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 290,801 ആയി. ശനിയാഴ്ച 795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ആറു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,687 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,047 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 276,792 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

ആകെ കൊവിഡ് ബാധിതരില്‍ 95.18 ശതമാനം പേരുടെയും രോഗം മാറി. 12,322 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 194 പേരുടെ നില ഗുരുതരമാണ്. പുതിയതായി 6,991 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 2,453,107 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 11.37 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment