Advertisment

കുവൈറ്റില്‍ 1517 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് ആറു മരണം

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 241469 ആയി. ഇന്ന് 1517 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ആറു മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 1379 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1325 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 226026 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

14064 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 207 പേരുടെ നില ഗുരുതരമാണ്. ആകെ കൊവിഡ് ബാധിതരില്‍ 93.60 ശതമാനം പേരും രോഗമുക്തരായി. പുതിയതായി 10432 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 2121475 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 14.54 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment