കുവൈറ്റില്‍ 1,059 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് അഞ്ച് മരണം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 289,243 ആയി. ഇന്ന് 1,059 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതിയതായി അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,674 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,265 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 274,554 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

ആകെ കൊവിഡ് ബാധിതരില്‍ 94.92 ശതമാനം പേരുടെയും രോഗം മാറി. 13,015 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 197 പേരുടെ നില ഗുരുതരമാണ്. പുതിയതായി 9,040 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 2,438,929 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 11.71 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment