കുവൈറ്റില്‍ 861 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് മൂന്ന് മരണം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, May 18, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 292,490 ആയി. ഇന്ന് 861 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,696 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,004 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 278,824 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

ആകെ കൊവിഡ് ബാധിതരില്‍ 95.33 ശതമാനം പേരുടെയും രോഗം മാറി. 11,970 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 191 പേരുടെ നില ഗുരുതരമാണ്. പുതിയതായി 7,570 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 2,467,673 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 11.37 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

×