/sathyam/media/post_attachments/hwGlTD3X1uV3bj983rGY.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 410,901 ആയി. ചൊവ്വാഴ്ച 59 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,434 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 134 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 407,396 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 99.15 ശതമാനം പേരുടെയും രോഗം മാറി. 1,071 പേര്‍ നിലവില്‍ ചികിത്സയിലാണ്. 84 പേര്‍ കൊവിഡ് വാര്‍ഡുകളിലും, 28 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.
പുതിയതായി 14,745 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 3,973,798 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 0.40 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.