കുവൈറ്റില്‍ 43 പേര്‍ക്ക് കൂടി കൊവിഡ്; പുതിയതായി സ്ഥിരീകരിച്ചത് ഒരു മരണം; ടിപിആര്‍ 0.30 %; രോഗമുക്തി നിരക്ക് 99.20 ശതമാനം

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 411,124 ആയി. ശനിയാഴ്ച 43 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,438 ആയി ഉയര്‍ന്നു.

Advertisment

24 മണിക്കൂറിനിടെ 112 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 407,824 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 99.20 ശതമാനം പേരും രോഗമുക്തരായി.

862 പേരാണ് സജീവ രോഗികള്‍. ഇതില്‍ 60 പേര്‍ കൊവിഡ് വാര്‍ഡുകളിലും, 17 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.

പുതിയതായി 14,503 പരിശോധനകള്‍ നടത്തി. ഇതുവരെ കുവൈറ്റില്‍ 4,033,752 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 0.30 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment