മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 7975 പേര്‍ക്ക്; 233 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 7975 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 275640 ആയി.

ഇന്ന് 233 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 10928 ആയി വര്‍ധിച്ചു. 3606 പേരാണ് ബുധനാഴ്ച രോഗമുക്തി നേടിയത്. ഇതുവരെ 152613 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 11801 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment