ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
Advertisment
മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് നിരക്ക് തുടര്‍ച്ചയായി എണ്ണായിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 8336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 327031 ആയി.
ചൊവ്വാഴ്ച 246 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 12276 ആയി ഉയര്‍ന്നു. ഇന്ന് 7188 പേര്‍ കൊവിഡ് മുക്തരായതോടെ മഹാരാഷ്ട്രയില്‍ രോഗം ഭേദമായവരുടെ എണ്ണം 182217 ആയി. 132236 പേര്‍ നിലവില്‍ ചികിത്സയിലാണ്.