/sathyam/media/post_attachments/R5MHBVgCtK0dfig9EAEX.jpeg)
തിരുവനന്തപുരം; കോവിഡ് കാലത്ത് കേരള പോലീസുമായി കൈകോർത്ത് സന്നദ്ധ സേവന പ്രവർത്തനം നടത്തിയ റോട്ടറി പോലീസ് എൻഗേജ്മെന്റി(റോപ്പ്) ന് കേരള പോലീസിന്റെ ആദരം.സ്ഥാനമൊഴിയുന്ന പോലീസ് മേധാവി ലോക്നാഥ് ബഹ്റ ഐപിഎസിന്റെ ആശയപ്രകാരം രൂപീകൃതമായ ഈ പദ്ധതിയിലൂടെ കോവിഡ് മഹാമാരിക്കാലത്ത് കേരളം ഒട്ടാകെ റോട്ടറി പ്രസ്ഥാനം പോലീസ് സേനയ്ക്ക് നൽകിയ സഹായങ്ങൾക്കുള്ള അംഗീകരാകമായാണ് പദ്ധതിക്ക് നേതൃത്വം നൽകിയ റോട്ടറി ഡിസ്ട്രിറ്റ് ഗവർണർമാർ , മുൻ ഗവർണർമാർ എന്നിവരെ കേരള പോലീസ് ആദരിച്ചത്.
കേരള പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റോട്ടറി പോലീസ് എൻഗേജ്മെന്റ് ( റോപ്പ്) ചീഫ് കോഓർഡിനേറ്ററും മുൻ റോട്ടറി ഡിസ്ട്രിക് ഗവർണറുമായ സുരേഷ് മാത്യു, പദ്ധതിയുടെ ജനറൽ കോഓർഡിനേറ്ററും സെക്രട്ടറിയുമായ ജിഗീഷ് നാരായണൻ, ഡിസ്ട്രിറ്റ് ഗവർണർമാരായ ഡോ തോമസ് വാവാനിക്കുന്നേൽ, ജോസ് ചാക്കോ മാധവശേരി, മുൻ ഗവർണർമാരായ ശിരീഷ് കേശവൻ, ജോൺ ഡാനിയൽ, മാധവ് ചന്ദ്രൻ, പദ്ധതിയുടെ സ്പോൺസർമാരായ വികെസി ഗ്രൂപ്പ് എംഡി വികെസി നൗഷാദ്, സ്പീഡ് വിംഗ്സ് എംഡി സനിൽകുമാർ ഭാസ്കരൻ എന്നിവർ ഡിജിപിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
കേരളത്തിൽ വർദ്ധിച്ച് വരുന്ന റോഡ് അപകടങ്ങളെ നേരിടുന്നതിന് വേണ്ടി റോട്ടറിയുമായി ചേർന്ന് സ്കൂൾ, കോളേജുകൾ, റസിഡൻസ് അസോസിയേഷൻ എന്നിവങ്ങിൽ ട്രാഫിക് ബോധവത്കരണം. അപകട സാധ്യത കൂടിയ മേഖലകളിൽ സൈനേജ് ബോർഡുകൾ, സിസിടിവി, എന്നിവ സ്ഥാപിക്കുക, ട്രാഫിക് വാർഡൻമാരെ വിന്യസിക്കുക, എന്നീ മേഖലകളിലാണ് കേരള പോലീസ് റോപ്പുമായി സഹകരണത്തിലുള്ളത്.
ഏകദേശം രണ്ടര കോടി രൂപയോളം വരുന്ന സേവന പ്രവർത്തനങ്ങളാണ് പോലീസ് സേനയുമായി ചേർന്ന് റോട്ടറി കേരളത്തിൽ നടപ്പിലാക്കിയത്. മുന്നണി പോരാളികളായ പോലീസ് സേനയ്ക്ക് വേണ്ടി സാനിറ്ററൈസ്, ഭക്ഷണപ്പൊതികൾ , കുടിവെള്ളം, വോളന്റീയർ യൂണിഫോമുകൾ, സ്വയം സംരക്ഷണ ഉപകരങ്ങൾ, ( പിപിഇ കിറ്റുകൾ മുതലായവ) ബാരിക്കേഡുകൾ, അപകടം ഒഴിവാക്കുന്നതിനായി സ്ഥാപിക്കുന്ന കോൺവെക്സ് മിറർ, മറ്റ് അനുബന്ധ ഉപകരങ്ങൾ എന്നിവ നൽകുന്നതോടൊപ്പം പോലീസ് സ്റ്റേഷനുകളിൽ കാത്തിരുപ്പ് കേന്ദ്രങ്ങളും റോട്ടറി ക്ലബുകൾ നിർമ്മിച്ചു നൽകി.