നോര്‍ത്ത് ടെക്‌സസ് കൗണ്ടികളില്‍ കോവിഡ് 19 മരണനിരക്കില്‍ വീണ്ടും റിക്കാര്‍ഡ് !

New Update

publive-image

ഡാളസ്: ഡാളസ് ഉള്‍പ്പടെ നാലു കൗണ്ടികളില്‍ കോവിഡ് 19 മരണനിരക്കില്‍ റിക്കാര്‍ഡ് വര്‍ധന. ഫെബ്രുവരി രണ്ടാം തീയതി ചൊവ്വാഴ്ച മാത്രം ഡാളസ് കൗണ്ടിയില്‍ 39 മരണം സ്ഥിരീകരിച്ചു. ടെറന്റ് കൗണ്ടിയില്‍ 37 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഡാളസ്, ടറന്റ്, കോളിന്‍, ഡന്റണ്‍ കൗണ്ടികളില്‍ ചൊവ്വാഴ്ച മാത്രം 2,637 രോഗികളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Advertisment

publive-image

നോര്‍ത്ത് ടെക്‌സസിലെ ആശുപത്രികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രോഗികളില്‍ 19 ശതമാനം പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ജനുവരി മധ്യത്തോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മരണനിരക്ക് വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്.

publive-image

ഡാളസ് കൗണ്ടിയിലെ ആശുപത്രിയായ പാര്‍ക്ക് ലാന്‍ഡില്‍ ചൊവ്വാഴ്ച 230 രോഗികളാണ് ചികിത്സയ്‌ക്കെത്തിയത്. യുടി സൗത്ത് വെസ്റ്റേണിലും രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും, അമിതമായി ആഹ്ളാദത്തിന് വകയില്ലെന്ന് പാര്‍ക്ക് ലാന്‍ഡ് ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസഫ് ചങ്ങ് പറഞ്ഞു. നാം ഇപ്പോള്‍ തുടരുന്ന നിയന്ത്രണങ്ങള്‍ തുടര്‍ന്നും പാലിക്കപ്പെടേണ്ടതുണ്ട്. ഇപ്പോള്‍ എല്ലാം ശുഭസൂചകമായി വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും അവരവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി.

us news
Advertisment