കോവിഡ് 19 : തൃശൂർ ജില്ലയിൽ പുതിയ രോഗസ്ഥിരീകരണമില്ല.

എം. ഐ. സാബിര്‍ തൃശ്ശൂര്‍ ബ്യൂറോ റിപ്പോര്‍ട്ടര്‍.
Wednesday, March 25, 2020

തൃശൂർ ജില്ലയിൽ പുതിയ രോഗസ്ഥിരീകരണമില്ല. ലഭിച്ച 5 പരിശോധനഫലങ്ങളും നെഗറ്റീവാണ്
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയു ന്നത് 12462 പേർ.12425 പേർ വീടുകളിലും 37 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുളളത് .11 പേരെ ബുധനാഴ്ച (മാർച്ച് 25) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

3 പേരെ ഡിസ്ചാർജ്ജ് ചെയ്തു.31 പേരുടെ സാമ്പിളുകൾ ബുധനാഴ്ച (മാർച്ച് 25) പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 512 പേരുടെ സാമ്പിളുകളാണ് ആകെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 438 എണ്ണത്തിന്റെയും ഫലം ലഭിച്ചു.74 പേരുടെ ഫലം ഇനിയും കിട്ടാനുണ്ട്.

×