Advertisment

കുവൈറ്റില്‍ വാക്‌സിനേഷന്‍ മന്ദഗതിയിലല്ല; കാര്യക്ഷമമായും ജാഗ്രതയോടെയും നടപടിക്രമങ്ങള്‍ പാലിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ ജാഗ്രതയോടെയും കാര്യക്ഷമമായും നടക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്ന പ്രതീക്ഷയും മന്ത്രാലയം പങ്കുവച്ചു. കുവൈറ്റില്‍ കൊവിഡ് വാക്‌സിനേഷന്‍ മന്ദഗതിയിലാണ് നടക്കുന്നതെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം.

പൊതുജനാരോഗ്യം മുന്‍നിര്‍ത്തി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വാക്‌സിനേഷനുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നടപടികള്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

സാര്‍വത്രികമായി അംഗീകരിക്കപ്പെടാത്ത വാക്‌സിനുകള്‍ കുവൈറ്റില്‍ ഉപയോഗിക്കുന്നില്ല. അത്തരം വാക്‌സിനുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ കണക്കുകള്‍ താരതമ്യം ചെയ്താണ് കുവൈറ്റില്‍ വാക്‌സിനേഷന്‍ മന്ദഗതിയിലാണെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളെ പിന്തുടര്‍ന്ന് യാഥാര്‍ത്ഥ്യം മാത്രം പ്രചരിപ്പിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Advertisment