കുവൈറ്റിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് ബ്രിട്ടനില്‍ നിന്നെത്തിയ രണ്ടു പേരില്‍; ആരോഗ്യ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, January 19, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജനിതകമാറ്റം സംഭവിച്ച അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് കണ്ടെത്തി. ബ്രിട്ടനില്‍ നിന്നെത്തിയ രണ്ട് സ്വദേശി വനിതകളിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള സനദ് പറഞ്ഞു.

കുവൈറ്റിലേക്ക് വരുന്നതിന് മുമ്പ് നടത്തിയ പിസിആര്‍ പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ ഇവരില്‍ കണ്ടെത്തിയിരുന്നില്ല. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇരുവരെയും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായും എല്ലാവരും കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.

×