ഹഫർ അൽ ബാത്തിനിൽ കോഴിക്കോട് നാദാപുരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.

New Update

ഹഫർ അൽ ബാത്തിൻ: കോവിഡ് ബാധിച്ച് കോഴിക്കോട് നാദാപുരം വളയം കുഴിക്കണ്ടിയിൽ സുകുമാരന്റെ മകൻ സുധീഷ് (32)ഹഫർ അൽ ബാത്തിനിൽ മരണപ്പെട്ടു.കഴിഞ്ഞ രണ്ടാഴ്ച്ചയായി കിങ് ഖാലിദ് ജനറൽ ഹോസ്പിറ്റലിൽ ചിക്തസയിലായിരുന്നു.

Advertisment

publive-image

കഴിഞ്ഞ 7വർഷമായി ഹഫറിൽ ഇന്റീരിയർ ഡിസൈൻ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.എട്ടു മാസം മുമ്പാണ് അവസാനം നാട്ടിൽ പോയി വന്നത്. മാതാവ്:ശാന്ത, ഭാര്യ :സൂര്യ. സഹോദരൻ സുജേഷ്. കിങ് ഖാലിദ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  സംസ്കരിക്കുന്നതിന് നിയമ നടപടികൾക്ക് സഹായം നൽകുന്നതിന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ രംഗത്തുണ്ട്.

Advertisment