/sathyam/media/post_attachments/qY9FZvjzp9I0wnSoY1c9.jpg)
കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 342,929 ആയി. ഇന്ന് 1,962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 11 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,888 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,604 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 322.896 പേരുടെ രോഗം ഭേദമായിട്ടുണ്ട്
18.144 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 238പേരുടെ നില ഗുരുതരമാണ്. പുതിയതായി 13,869 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 2,864,871 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 14.15 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.