കോവിഡ് പടരുന്നു; ഡാലസ് കൗണ്ടി വീണ്ടും റെഡ് റിസ്ക്ക് ലെവലിലേക്ക്

New Update

ഡാലസ്: ഡാലസ് കൗണ്ടിയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചതിനെ തുടര്‍ന്ന് വീണ്ടും റെഡ് റിസ്ക്ക് ലെവലിലേക്ക് മാറ്റുന്നതായി ഡാലസ് കൗണ്ടി ജഡ്ജ് ക്ലെ ജന്നിംഗ്‌സ് അറിയിച്ചു. ആറാഴ്ച മുമ്പ് കോവിഡ് 19 കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് "റെഡ് സ്റ്റേ അറ്റ് ഹോം സ്റ്റേ സേഫ്' എന്ന നിലയില്‍ നിന്നും ഓറഞ്ച് ലെവലിലേക്ക് എക്‌സ്ട്രീം കോഷനിലേക്ക് മാറ്റിയിരുന്നു.

Advertisment

publive-image
ഒക്‌ടോബര്‍ 14 ബുധനാഴ്ച പുതിയതായി 504 കോവിഡ് 19 പോസിറ്റീവ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് റെഡ് റിസ്ക് ലെവലിലേക്ക് മാറുന്നതെന്ന് ജഡ്ജി വിശദീകരിച്ചു. ഈ ഉത്തരവ് പുറപ്പെടുവിച്ചതോടെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും വീട്ടില്‍ തന്നെ കഴിയണമെന്നും ജഡ്ജി നിര്‍ദേശിച്ചു.

സ്കൂളുകളും കോളേജുകളും തുറന്നതിനെ തുടര്‍ന്നാണ് ഇത്രയും രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് ഡാലസ് കൗണ്ടി ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ഫിലിപ്പ് വാങ്ങ് പറഞ്ഞു.

covid dallas
Advertisment