പി പി ചെറിയാന്‍
Updated On
New Update
/sathyam/media/post_attachments/Tf62QivKq6Vgw3RXLC3W.jpg)
ടറന്റ് കൗണ്ടി: ടെക്സസ് ടറന്റ് കൗണ്ടി ഷെറിഫ് ഓഫീസിലെ ഉദ്യോഗസ്ഥൻ ചാൾസ് ഇ ഹോൾട്ട് (36) കോവിഡ് മൂലം മരിച്ചതായി ഷെറിഫ് ഓഫീസ് അറിയിച്ചു.
Advertisment
ഇന്റലിജൻസ് ടീമിൽ 2014 മുതൽ പ്രവർത്തിച്ചുവരികയായിരുന്നു ചാൾസ്. ഓഗസ്റ്റ് 27 നാണ് രോഗലക്ഷണവുമായി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും സെപ്റ്റംബർ 1ന് മരണം സംഭവിച്ചതായും ടറന്റ് കൗണ്ടി ഷെറിഫ് ബിൽ വെബോൺ അറിയിച്ചു.
ടറന്റ് കൗണ്ടി ജയിലിൽ കഴിഞ്ഞിരുന്നവരുമായി ദിവസവും ചാൾസ് മുഖാമുഖം നടത്തിയിരുന്നതായി ബിൽ പറഞ്ഞു. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു.
ഭാര്യ മൊറാൻണ്ടൊ, മൂന്നു ആൺമക്കൾ എന്നിവർ ഉൾപ്പെടുന്നതാണ് ചാൾസിന്റെ കുടുംബം. ചാൾസിന്റെ വിയോഗവാർത്ത അറിഞ്ഞു തകർന്നു പോയ മൊറാൻണ്ടൊയെ മക്കൾ ആശ്വസിപ്പിക്കുന്ന രംഗം ഹൃദയഭേദകമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us