മലപ്പുറം നിലമ്പൂർ സ്വദേശി ദമാമില്‍ കോവിഡ് ബാധിച്ച് മരിച്ചു.

New Update

ദമാം- മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടം മുണ്ടക്കൊല്ലി പാമ്പോടൻ വീട്ടിൽ അബ്ദുറഹ്മാൻ (54) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ രണ്ടാഴ്ച മുൻപ് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

Advertisment

publive-image

ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രി ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയും  മരണം സംഭവിക്കുകയും ചെയ്തു.

ഭാര്യ സുഹറ. മൂന്നു മക്കളുണ്ട്. മയ്യിത്ത് ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ജാഫർ കൊണ്ടോട്ടിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു

Advertisment