കുവൈറ്റില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, March 1, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി കൊളങ്ങാട്ടുകര ചൂലശേരി കുഷ്മിത്ത് ശങ്കര്‍ (ജിത്തു, 40 വയസ്) ആണ് മരിച്ചത്. മിശ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഹവലിയില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു. കല കുവൈറ്റ് ഹവല്ലി എ യൂണിറ്റ് അംഗവുമായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സുലൈബികാത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

പിതാവ്: ശങ്കര്‍, മാതാവ്: കുമാരി രമണി അമ്മ. മകള്‍: നേത്ര. സഹോദരന്‍: കുര്‍ഷിത്ത്.

×