ഡാളസില്‍ ഒരാഴ്ചയിലെ കോവിഡ് 19 മരണത്തില്‍ റിക്കാര്‍ഡ് !

New Update

publive-image

ഡാളസ്: ജനുവരി 24 മുതല്‍ 30 വരെയുള്ള ഒരാഴ്ചയില്‍ ഡാളസില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ്. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത മരണത്തോടെ (20 പേര്‍) ആഴ്ചയിലെ ആകെ മരണസംഖ്യ 183 ആയി ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചയിലെ കോവിഡ് 19 മരണ സംഖ്യ 138 ആയിരുന്നതാണ് ഈ ആഴ്ച 183-ലേക്ക് എത്തിയതെന്ന് കൗണ്ടി ജഡ്ജി ക്ലെ ജെങ്കിംസ് പറഞ്ഞു. ശനിയാഴ്ച 1407 പേരിലാണ് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

Advertisment

ജനുവരി മാസവും ഫെബ്രുവരി മാസവും കോവിഡനെ സംബന്ധിച്ച് മാരകമായിരിക്കുമെന്ന് ജഡ്ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും, മാസ്ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതും മാത്രമല്ല, കൈകള്‍ തുടര്‍ച്ചയായി കഴുകുന്നതും മാത്രമാണ് വൈറസിനെ പ്രതിരോധിക്കാനുള്ള ഉപാധികളെന്നും ജഡ്ജി പറഞ്ഞു.

publive-image

പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ജഡ്ജി അഭ്യര്‍ത്ഥിച്ചു. 2020 മാര്‍ച്ച് മാസത്തില്‍ ഡാളസ് കൗണ്ടിയില്‍ കോവിഡ് സ്ഥിരീകരിച്ചതിനുശേഷം ഇതുവരെ 2,26,452 പോസിറ്റീവ് കേസുകളും, 30,448 സംശയാസ്പദ കേസുകളും, 2179 മരണവും സംഭവിച്ചതായും ജഡ്ജി വെളിപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ 2,049,055 പോസിറ്റീവ് കേസുകളും, 36,320 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

us news
Advertisment