അബൂദാബിയില്‍ തൃശ്ശൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.

New Update

അബൂദബി: ഗള്‍ഫില്‍  കോവിഡ് ബാധിച്ച് മരിക്കുന്ന  മലയാളികളുടെ  എണ്ണം കൂടുകയാണ് ഇന്നു മരണപെട്ടത്‌  തൃശൂർ ജില്ലയിലെ കാട്ടൂർ എസ്.എൻ.ബി.ടി അമ്പലത്തിനു എതിർവശം കാട്ടിലപ്പീടികയിൽ പരേതനായ മുഹമ്മദിന്റെ മകൻ ഫിറോസ് ഖാൻ (45) കോവിഡ് രോഗ ബാധിതനായി അബൂദബിയിൽ ഞായറാഴ്ച രാവിലെ മരിച്ചു.അബൂദബി ശൈഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

Advertisment

publive-image

അബൂദബി മുഹാകെക്ക് ഫുഡ് സ്റ്റഫ് കാറ്ററിങ് കമ്പനിയിൽ സെയിൽമാനായിരുന്നു.  ഉമ്മ: ആഫിയ. ഭാര്യ: ഹസ്‌നത്ത്. മക്കൾ: ഫിദ ഫാത്തിമ, ഫാദിൽ.  മൃതദേഹം കോവിഡ്  നടപടിക്രമങ്ങൾ പൂർത്തിയാക്കി  മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Advertisment