കോവിഡ് 19 മരണ സംഖ്യ 10000 കവിയുന്ന നാലാമത്തെ സംസ്ഥാനമായി ടെക്‌സസ്

New Update

ഓസ്റ്റിന്‍ : ടെക്‌സസിലെ കോവിഡ് 19 മരണ സംഖ്യ പതിനായിരം കവിഞ്ഞു. ഓഗസ്റ്റ് 17 ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കോവിഡ് 19 മൂലം മരിച്ചവരുടെ സംഖ്യ 10,034 ആണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisment

publive-image

ന്യൂജഴ്‌സി, ന്യുയോര്‍ക്ക്, കലിഫോര്‍ണിയ സംസ്ഥാനങ്ങളിലാണ് ഇതുവരെ 10,000 ത്തിലധികം കോവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.ഹരികെയ്ന്‍ ഹാര്‍വിയെ തുടര്‍ന്നു കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ പതിന്മടങ്ങ് മരണങ്ങളാണ് കോവിഡ് 19 മൂലം സംസ്ഥാനത്തു ഉണ്ടായതെന്ന് അധികൃതര്‍ പറയുന്നു.

കൊറോണ വൈറസ് ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവനുഭവപ്പെടുന്നതു മാത്രമാണ് അല്പം ആശ്വാസം നല്‍കുന്നത്. 6200 പേരാണ് ടെക്‌സസില്‍ ഓഗസ്റ്റ് 17 വരെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.ഓഗസ്റ്റ് 19 ന് മാത്രം സംസ്ഥാനത്തു 51 കോവിഡ്19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ടെക്‌സസില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് ഹാരിസ്, ഡാലസ് കൗണ്ടികളിലാണ്. ടെക്‌സസില്‍ ഓഗസ്റ്റ് 17 വരെ 251 കൗണ്ടികളിലായി 5,42,950 കൊറോണ വൈറസ് പോസിറ്റീവ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

covid death increase
Advertisment