കോവിഡിനെ നിസ്സാരവത്കരിച്ച പാസ്റ്ററുടെ മാതാപിതാക്കള്‍ കോവിഡ് ബാധിച്ചു മരിച്ചു

New Update

ഫോര്‍ട്ട്‌വര്‍ത്ത് (ടെക്‌സസ്): കോവിഡിനെ നിസ്സാരവല്കരിക്കുകയും വിശ്വാസമുണ്ടെങ്കില്‍ ഭയത്തിന് സ്ഥാനമില്ലെന്നും, എല്ലാവരും ദേവാലയങ്ങളില്‍ പോകണമെന്നും പ്രസംഗിച്ച ഫോര്‍ട്ടവര്‍ത്ത് സെക്കന്റ് മൈല്‍ ചര്‍ച്ച് പാസ്റ്റര്‍ ടോഡ് ഡണിന്റെ 84ഉം, 74ഉം വയസ്സ് പ്രയമുള്ള മാതാപിതാക്കള്‍ മിനിട്ടുകള്‍ ഇടവിട്ട് മരിക്കുകയും, പാസ്റ്ററെ കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്ത സംഭവം ഫോര്‍ട്ട്വര്‍ത്തില്‍ (ടെക്‌സസ്) നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പാസ്റ്റര്‍ പിന്നീട് കോവിഡില്‍ നിന്നും വമുക്തനാകുകയും ചെയ്തുമരിച്ച മാതാപിതാക്കള്‍ മകന്റെ ചര്‍ച്ചിലെ അംഗങ്ങളായിരുന്നു.

Advertisment

publive-image

ആരംഭത്തില്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ അമേരിക്കയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ഇടതുപക്ഷ ഗൂഡാലോചനയാണെന്നാണ് പാസ്റ്റര്‍ സോഷ്യല്‍ മീഡിയായില്‍ കുറിച്ചതും ആദ്യ മാസങ്ങളില്‍ താന്‍ വിശ്വാസിച്ചിരുന്ന് പിന്നീട് തിരുത്തേണ്ടിവന്നുവെന്നും പാസ്റ്റര്‍ പറഞ്ഞു. 'ഫെയ്ത്ത് ഓവര്‍ ഫിയര്‍' എന്നതായിരുന്ന ചര്‍ച്ചില്‍ പ്രസംഗത്തിനിടെ അംഗങ്ങള്‍ക്ക് ധൈര്യം നല്‍കുന്നതിന് സ്ഥിരം നടത്തിയിരുന്ന പ്രസംഗം.

മാാപിതാക്കളടെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് പാസ്റ്റര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. മാതാപിതാക്കള്‍ നിയന്ത്രണങ്ങള്‍ പാലിച്ചിരുന്നതായും, പുറത്തേക്ക് പോകുമ്പോള്‍ മാസ്ക് ധരിച്ചിരുന്നതായും പാസ്റ്റര്‍ പറഞ്ഞു. മാസ്ക് ധരിക്കുന്നതില്‍ നിന്നും ഞാന്‍ ആരേയും നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും പാസ്റ്റര്‍ പറയുന്നു. ദൈവവചനത്തില്‍ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെന്നും എന്റെ മാതാപിതാക്കളെ ഒരു ദിവസം കാണണമെന്നും പാസ്റ്റര്‍ വിശ്വസിക്കുന്നു

covid death
Advertisment