New Update
ന്യുഹാംപ്ഷയര്‍: നവംബര്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ന്യു ഹാംപ്ഷയര്‍ സംസ്ഥാനത്ത് അത്യുജ്വല വിജയം കൈവരിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കരുത്തനായ നേതാവും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഹൗസ് സ്പീക്കറുമായ ഡിക് ഹിന്‍ച്ച് (71) കോവിഡ് ബാധിച്ച് മരിച്ചു.
Advertisment
/sathyam/media/post_attachments/YTDUp3hRUxGHufRkhu0F.jpg)
ഡിസംബര്‍ 9 ബുധനാഴ്ചയാണ് അന്തരിച്ചതെങ്കിലും വ്യാഴാഴ്ച ന്യുഹാംപ്ഷയര്‍ ചീഫ് മെഡിക്കല്‍ എക്‌സാമിനറുടെ ആട്ടോപ്‌സി റിസര്‍ട്ട് ലഭിച്ചതിനുശേഷമാണ് മരണകാരണം കോവിഡ് 19 മൂലമാണെന്ന് ഔദ്യോഗികമായി അറിയിച്ചത്. സംസ്ഥാന അറ്റോര്‍ണി ജനറല്‍ ഗോര്‍ഡന്‍ മക്ക് ഡൊണാള്‍ഡ് മരണം സ്ഥിരീകരിച്ചു.
ഡിസംബര്‍ 2നാണ് അവസാനമായി യൂണിവേഴ്‌സിറ്റി ഓഫ് ന്യു ഹാംപ്‌ഷെയറിനു പുറത്തു സംഘടിപ്പിച്ച ലെജിസ്ലേറ്റീവ് സെഷനില്‍ ഹിന്‍ച് പ്രസംഗിച്ചത്. അന്നു തന്നെയാണ് ഹൗസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതും.
നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയത്തിലൂടെ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പരാജയപ്പെടുത്തി സ്റ്റേറ്റ് ഹൗസിലും സ്റ്റേറ്റ് സെനറ്റിലും ഭൂരിപക്ഷം ലഭിച്ചത് ഡിക്കിന്റെ നേതൃത്വത്തിലായിരുന്നു. 2015- 2018 കാലഘട്ടത്തില്‍ സ്റ്റേറ്റ് ഹൗസ് ലീഡറായും ഡിക്ക് പ്രവര്‍ത്തിച്ചിരുന്നു.
ഡിസംബര്‍ രണ്ടിന് മുമ്പുള്ള ആഴ്ചയില്‍ ഇന്‍ഡോര്‍ ജിഒപി കോക്കസ് മീറ്റിംഗില്‍ പങ്കെടുത്ത നിരവധി റിപ്പബ്ലിക്കന്‍ ഹൗസ് മെമ്പേഴ്‌സിനും കോവിഡ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഡിക്ക് ഡെപ്യൂട്ടിയായി നിയമിച്ചിരുന്ന ഷെര്‍മെന്‍ പാക്കേഡ് സ്പീക്കറുടെ താല്‍ക്കാലിക ചുമതല വഹിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us