കൊവിഡ് ബാധിച്ചു മരിച്ച അജയന്‍റെ മൃതദേഹം കുവൈത്ത് കെ.എം.സി.സി.യുടെ നേതൃത്വത്തിൽ സംസ്കരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, June 1, 2020

കുവൈത്ത്‌ സിറ്റി:കൊവിഡ് ബാധിച്ചു കുവൈത്തിൽ മരണപ്പെട്ട കോഴിക്കോട് വടകര ലോകനാർകാവ് സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയൻ പദ്മനാഭന്‍റെ മൃതദേഹം സംസ്കരിച്ചു.വൈത്ത് കെ.എം.സി.സി. വൈസ് പ്രസിഡന്‍റ് ഹാരിസ് വള്ളിയോത്തിന്‍റെ നേതൃത്വത്തിലാണ് മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ പൂർത്തീകരിച്ചത്.

നിലവിൽ ബാലുശ്ശേരി കോക്കല്ലൂരാണ് വീട്. കൊവിഡ് ബാധിച്ചു മിഷ്‌രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

×