കൊവിഡ് പ്രതിരോധത്തിന് ഫെഡറല്‍ ബാങ്കിന്‍റെ മറ്റൊരു കൈത്താങ്ങ്

New Update

publive-image

Advertisment

കൊച്ചി: കോവിഡിനെതിരായ കേരളസര്‍ക്കാരിന്‍റെ പോരാട്ടത്തിന് മറ്റൊരു സഹായഹസ്തവുമായി ഫെഡറല്‍ ബാങ്ക്. 92.04 ലക്ഷം രൂപ വിലമതിക്കുന്ന പതിനായിരം വാക്സിന്‍ കാരിയറുകളാണ് കേരള സര്‍ക്കാരിന് ഇത്തവണ ഫെഡറല്‍ ബാങ്ക് സംഭാവന ചെയ്തിരിക്കുന്നത്.

അടിസ്ഥാന വികസനം, ലോജിസ്റ്റിക്, ബോധവല്‍ക്കരണം എന്നീ മേഖലകളില്‍ ഫെഡറല്‍ ബാങ്കിന്‍റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഈ പദ്ധതി.

സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് റെജി പി ജി തിരുവനന്തപുരത്തു വച്ചു നടന്ന ലളിതമായ ചടങ്ങില്‍ പ്രതീകാത്മക വാക്സിന്‍ കാരിയര്‍ കൈമാറി.

ബാങ്കിന്‍റെ തിരുവനന്തപുരം റീജിയണല്‍ മേധാവിയും ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റുമായ നിഷ കെ ദാസ്, സംസ്ഥാന ബിസിനസ് മേധാവി കവിത കെ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

covid kerala
Advertisment