കൊടുങ്ങല്ലൂരിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ സംഘടനയായ അലർട്ട് കൊടുങ്ങല്ലൂർ അഴിക്കോട് തീരദേശ പോലീസിൻ്റെ സഹകരണത്തോടെ അഴിക്കോട് തീരദേശ മേഖലയിലെ ക്യാമ്പുകളിൽ താമസിക്കുന്നവരും കോതപറമ്പ് മേഖലയിൽ താമസിക്കുന്നവരുമായ 500 ഓളം അതിഥി തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും കോവിഡ് 19 പ്രതിരോധ പ്രവർത്തന ത്തിനാവശ്യമായ മാസ്ക്ക്, ഹാൻഡ് വാഷ്, സോപ്പ് എന്നിവ വിതരണം ചെയതു,
/sathyam/media/post_attachments/YKTKM7tuJ0k7OpHouUpr.jpeg)
അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ് പക്ടർ കെ.കെ. സുകുമാരൻ ഉദ്ഘാടനംചെയ്ത പരിപാടിക്ക് അലർട്ട് പ്രസിഡണ്ട് അബ്ദുറഹ്മാൻ കുട്ടി സെക്രട്ടറി ബഷീർ കൊല്ലത്ത് വീട്ടിൽ, ഉപദേശക സമിതി ചെയർമാൻ അഡ്വക്കേറ്റ് അബ്ദുൽ കാദർ കണ്ണേഴത്ത്, ജമാൽ തുടുപ്പുള്ളി, റഹീം പള്ളത്ത്,പ്രവാസി സംഘം അഴിക്കോട് മേഘല സെക്രട്ടറി സിദ്ധീക്ക് ചാലീൽ, അബ്ദുൽ കാദർ ഒറ്റതൈക്കൽ,ഷിഹാബ് ടി, എസ്, ഷമീർ പണിക്കശ്ശേരി, ഇബ്രാഹിംകുട്ടി, സി സി പ്രസാദ്, കുഞ്ഞിമുഹമ്മത് വാട്ടപ്പിള്ളി, അഴിക്കോട് പോലീസ് സ്റ്റേഷൻഎ.എസ്.ഐ .വിനോദ് എന്നിവർ നേതൃത്വം നൽകി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us