ഡാലസ് കൗണ്ടിയിൽ കോവിഡ് മരണം 600 കവിഞ്ഞു : രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാലസ് ∙ ജൂലൈ 25 ശനിയാഴ്ച ഡാലസ് കൗണ്ടിയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വീണ്ടും വർധന. 1257 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ശനിയാഴ്ച വൈകിട്ട് ലഭിച്ച കണക്കുകളനുസരിച്ചു ഇതുവരെ ഇവിടെ മാത്രം മരിച്ചവരുടെ എണ്ണം 600 കവിഞ്ഞു.

Advertisment

publive-image

ഇതോടെ ഡാലസ് കൗണ്ടിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 46013 ആയി ഉയർന്നു. 604 മരണവും തുടർച്ചയായി 16 ദിവസം ശരാശരി 1000 ത്തിനു മുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ശനിയാഴ്ചയ്ക്കു മുമ്പുള്ള നാലു ദിവസം 1000 ത്തിനു താഴെ എത്തി നിൽക്കുന്നതിനിടയിലാണ് ശനിയാഴ്ച വീണ്ടും രോഗികളുടെ എണ്ണം വർധിച്ചത്.

ശനിയാഴ്ച ഡാലസ് കൗണ്ടിയിൽ മരിച്ച 18 പേരുടെ ലിസ്റ്റിൽ 30 വയസ്സുകാരനും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ടെക്സസിൽ പ്രധാന അഞ്ചു കൗണ്ടികളിൽ ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച്

രോഗം സ്ഥിരീകരിച്ചവർ – മരണം
ഡാലസ് കൗണ്ടി – 46013 604

ഹാരിസ് കൗണ്ടി – 64113 637

ബെക്സർ കൗണ്ടി – 35702 322

ടറന്റ് കൗണ്ടി – 25146 344

ട്രാവിസ് കൗണ്ടി – 19401 241

covid increase
Advertisment