ന്യൂയോര്‍ക്കില്‍ കോവിഡ് നിയമം ലംഘിച്ച 5 മത സ്ഥാപനങ്ങള്‍ക്ക് 150,000 ഡോളര്‍ പിഴ

New Update

ന്യൂയോര്‍ക്ക്: പുതിയതായി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡ് നിയമം ലംഘിച്ച 5 മതസ്ഥാപനങ്ങള്‍ ഉള്‍പ്പടെ 62 സ്ഥാപനങ്ങള്‍ക്ക് 150,000 ഡോളറിലധികം പിഴ ചുമത്തുന്നതിനുഉള്ള ടിക്കറ്റുകള്‍ നല്‍കിയതായി ന്യൂയോര്‍ക്ക് സിറ്റി ഗവണ്‍മെന്റ് ട്വിറ്ററില്‍ പറയുന്നു. ബ്രൂക്ക്‌ലിന്‍, ക്യൂന്‍സ്, ബ്‌ളും, ഓറഞ്ച്, റോക്ക് ലാന്റ് കൗണ്ടികളിലാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് റൂള്‍ ലംഘിച്ചതില്‍ റസ്‌റ്റോറന്റുകളും ഉള്‍പ്പെടുന്നതായി ന്യൂയോര്‍ക്ക് സിറ്റി ഷെരീഫ് ജോസഫ് ഫബിറ്റോ പറഞ്ഞു .

Advertisment

publive-image
ശനിയാഴ്ചയും ഞായറാഴ്ചയുമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോവിഡിന്റെ വ്യാപനം ഏറ്റവും കൂടുതലുള്ള റെഡ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ മതസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 25% ത്തിലധികം ആളുകളെ ഉള്‍പ്പെടുത്തി ആരാധന നടത്തുന്നത് കണ്ടെത്തിയത്.

പുതിയ നിയന്ത്രണങ്ങള്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ പ്രഖ്യാപിച്ച് നിലവില്‍ വന്നത് വ്യാഴാഴ്ചയായിരുന്നു. ആളുകള്‍ കൂട്ടം കൂടുന്നതും, സ്കൂളുകളും കച്ചവടസ്ഥാപനങ്ങളും ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴിവാക്കണമെന്നതായിരുന്നു പുതിയ നിര്‍ദ്ദേശം.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ശതമാനം ഒരാഴ്ചയ്ക്കുള്ളില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ആശുപപത്രിയില്‍ പ്രവേശിപ്പിക്കുന്നവരെ എണ്ണം സെപ്റ്റംബര്‍ അഞ്ചിനേക്കാള്‍ ഇരട്ടിയായിട്ടുണ്ടെന്ന് ഒക്ടോബര്‍ 11 ന് ഗവര്‍ണര്‍ കുമോ അറിയിച്ചു.

covid issue
Advertisment