കുവൈറ്റില്‍ 435 പേര്‍ക്ക് കൂടി കൊവിഡ്; 349 പേര്‍ക്ക് രോഗമുക്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, January 16, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 157399 ആയി. ഇന്ന് 435 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഇതുവരെ 947 പേരാണ് കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

24 മണിക്കൂറിനിടെ 349 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 150678 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 5774 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 48 പേരുടെ നില ഗുരുതരമാണ്. പുതിയതായി 8651 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ 1389294 പേര്‍ക്ക് പരിശോധന നടത്തിയിട്ടുണ്ട്.

×