കുവൈറ്റില്‍ കൊവിഡ് വ്യാപനം കുറയുന്നില്ല; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1019 പേര്‍ക്ക്; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് അഞ്ചു മരണം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 188024 ആയി. ഇന്ന് 1019 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി അഞ്ചു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1067 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 971 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.

publive-image

ഇതുവരെ 176019 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 10938 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 152 പേരുടെ നില ഗുരുതരമാണ്. പുതിയതായി 9036 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1764536 പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

Advertisment