കുവൈറ്റില്‍ 962 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് അഞ്ച് മരണം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, February 28, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 190852 ആയി. ഇന്ന് 962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1083 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1012 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.

ഇതുവരെ 179209 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 10560 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 156 പേരുടെ നില ഗുരുതരമാണ്. പുതിയതായി 6423 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1784499 പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

×