കുവൈറ്റില്‍ കൊവിഡ് വ്യാപനം ഉയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1179 പേര്‍ക്ക് ! പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് രണ്ടു മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 % !

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, March 1, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 192031 ആയി. ഇന്ന് 1179 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1085 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 946 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 180155 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 10791 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 157 പേരുടെ നില ഗുരുതരമാണ്.

പുതിയതായി 7542 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1792041 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 15.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

×