കുവൈറ്റില്‍ കൊവിഡ് വ്യാപനം ഉയര്‍ന്നുതന്നെ ! ഇന്ന് രോഗം സ്ഥിരീകരിച്ചത് 1613 പേര്‍ക്ക്; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് മരണം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, March 5, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 198,110 ആയി. ഇന്ന് 1613 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1113 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 918 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.

ഇതുവരെ 184239 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 12758 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 164 പേരുടെ നില ഗുരുതരമാണ്. ആകെ രോഗബാധിതരില്‍ 93 ശതമാനവും രോഗമുക്തരായി. പുതിയതായി 10927 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1833316 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 14.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

×