Advertisment

കുവൈറ്റില്‍ 1326 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് ആറു മരണം

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 201898 ആയി. ഇന്ന് 1326 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ആറു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1133 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 935 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 187122 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 13643 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 180 പേരുടെ നില ഗുരുതരമാണ്. ആകെ രോഗബാധിതരില്‍ 92.68 ശതമാനം പേരും രോഗമുക്തരായി. പുതിയതായി 9215 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1859578 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 14.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment