New Update
Advertisment
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ചെരുപ്പ്, തുണി, ആഭരണം, കണ്ണടകൾ, പുസ്തകം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ തുറക്കാം.
വാഹന ഷോറൂമുകളില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അറ്റകുറ്റപ്പണികള്‍ ചെയ്യാനും അനുമതിയുണ്ട്. മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കടകള്‍ക്കും തുറക്കാം. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം.
അതേസമയം ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയും ഞായറും ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ സര്‍വീസ് ഉണ്ടാകില്ല. പകരം ഭക്ഷണം ഹോം ഡെലിവറിയായി മാത്രമേ അനുവദിക്കൂ.