കോവിഡ് വ്യാപകമാകുന്നു; യൂട്ടാ സംസ്ഥാനത്ത് ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

New Update

യൂട്ടാ: സംസ്ഥാനത്ത് പ്രതിദിന കോവിഡ് 19 രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ഗാരി ഹെര്‍ബര്‍ട്ട് സംസ്ഥാനവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യൂട്ടായില്‍ താമസിക്കുന്ന എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.

Advertisment

publive-image

ആശുപത്രികളില്‍ കോവിഡ് രോഗികളെ ഉള്‍ക്കൊള്ളാവുന്നതിന്റെ പരമാവധിയായെന്നും, ഇനിയും രോഗം വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

നവംബര്‍ എട്ടാംതീയതി ഞായറാഴ്ച രാത്രി ഒരു വീഡിയോ സ്റ്റേറ്റ്‌മെന്റിലൂടെയാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതായി ഗവര്‍ണര്‍ ജനങ്ങളെ അറിയിച്ചത്.

നിര്‍ബന്ധ മാസ്‌കിനൊപ്പം സോഷ്യല്‍ ഗാതറിംഗ്, ഹൈസ്‌കൂള്‍ സ്‌പോര്‍ട്‌സിംഗ് ഇവന്റ്‌സ് എന്നിവ അടുത്ത രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവച്ചതായും ഗവര്‍ണര്‍ അറിയിച്ചു. മാസ്‌ക് ധരിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഒരിക്കലും പ്രതികൂലമായി ബാധിക്കില്ല. പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന ഗവര്‍ണര്‍ കാലാവധി പൂര്‍ത്തിയാക്കി ജനുവരി നാലിന് സ്ഥാനമൊഴിയും.

സംസ്ഥാനത്ത് ഇതുവരെ 1,33,000 കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും, 659 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

covid mask compalsary
Advertisment