കോവിഡ് 19: പാലക്കാട് ജില്ലയില്‍ 8359 പേര്‍ നിരീക്ഷണത്തില്‍

ന്യൂസ് ബ്യൂറോ, പാലക്കാട്
Sunday, May 31, 2020

പാലക്കാട് കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8199 പേര്‍ വീടുകളിലും 94 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 49 പേര്‍ മാങ്ങോട് കേരള മെഡിക്കൽ കോളേജിലും 8 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 3 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 6 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8359 പേര്‍ നിരീക്ഷണത്തിലുണ്ട്.

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനയ്ക്കായി ഇതുവരെ അയച്ച 7799 സാമ്പിളുകളില്‍ ഫലം വന്ന 6333 നെഗറ്റീവും 142 എണ്ണം പോസിറ്റീവാണ്. ഇതില്‍ 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 47757 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 39398 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 9520 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

×