കോവിഡ് രോഗികളെ പരിചരിക്കുന്നതിന് 600 നഴ്‌സുമാര്‍ അരിസോണയിലേക്ക്

author-image
പി പി ചെറിയാന്‍
Updated On
New Update

അരിസോണ: കോവിഡ് മഹാമാരിയില്‍ മലാഖമാരായി മാറിയ നഴ്‌സുമാരുടെ സേവനം സംസ്ഥാന അതിര്‍ത്ഥികള്‍ കടന്ന് അരിസോണയിലേക്ക്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ചു അറിയിപ്പു പുറത്തുവിടുന്നത്. അരിസോണ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 4000 ത്തിലധികം കോവിഡ്–19 രോഗികളെ പരിചരിക്കുന്നതിനാണ് സംസ്ഥാനത്തിന്റെ പുറത്തുനിന്നും 600 നഴ്‌സുമാര്‍ ഇവിടെയെത്തുന്നത്.

Advertisment

publive-image

അരിസോണ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വിസിന്റ ഇന്‍ കോര്‍പറേഷനുമായി സഹകരിച്ചാണ് ക്രിട്ടിക്കല്‍– സര്‍ജിക്കല്‍– മെഡിക്കല്‍ നഴ്‌സുമാരെ സംസ്ഥാനത്തേക്ക് റിക്രൂട്ട് ചെയ്യുന്നത്.വിവിധ ആശുപത്രികളില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്കാണ് തത്ക്കാലം ഇവരുടെ സേവനം പ്രയോജനപ്പെടുത്തുക.

വ്യാഴാഴ്ച മാത്രം അരിസോണയില്‍ 3529 കോവിഡ്–19 കേസുകളും, 58 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്താകമാനം ഇതുവരെ 134613 കോവിഡ്–19 കേസുകളും, 2492 മരണവും സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ പ്രതിദിനം 50 മരണത്തിലധികമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കൊറോണ വൈറസ് പരിശോധന വര്‍ധിപ്പിച്ചതാണ് കൂടുതല്‍ രോഗികളെ കണ്ടെത്തുന്നതിന് കാരണമെന്ന് ആരോഗ്യ വകുപ്പു അധികൃതര്‍ പറഞ്ഞു.

covid patients
Advertisment