വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം നവംബര്‍ 3 വ്യാഴാഴ്ച ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 14 മില്യന്‍ (140 ലക്ഷം) കവിഞ്ഞു. മരണസംഖ്യ 2,74,000 ആയി. പ്രസിഡന്റായി ചുമതലയേറ്റാല്‍ ആദ്യം അമേരിക്കന്‍ ജനതയോട് അഭ്യര്‍ത്ഥിക്കുക അടുത്ത നൂറു ദിവസത്തേക്ക് മാസ്ക് ധരിക്കണമെന്നതായിരിക്കുമെന്ന് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയില്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മാസ്കിനെ ഒരിക്കലും രാഷ്ട്രീയവത്കരിക്കരുതെന്നും ബൈഡന്‍ അഭ്യര്‍ത്ഥിച്ചു.
/sathyam/media/post_attachments/A7A4pggcWPF9AV4rZaTh.jpg)
കോവിഡ് അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം ആദ്യമായി ബുധനാഴ്ചയും, വ്യാഴാഴ്ചയും 3000 പേര്‍ വീതമാണ് മരണപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 3,157 പേര്‍ മരിച്ചുവെങ്കില്‍, ആദ്യമായി കോവിഡ് 19 രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിലും വ്യാഴാഴ്ച റിക്കാര്‍ഡിട്ടു (1,00,000).
അമേരിക്കയില്‍ ഫെബ്രുവരിയോടെ 4,50,000 പേര്‍ മരിക്കുമെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങള്‍ വളരെ ഗുരുതരമായിരിക്കുമെന്നും അറിയിപ്പില്‍ തുടര്‍ന്നു പറഞ്ഞു. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി ഡേറ്റ അനുസരിച്ച് ആഗോളതലത്തില്‍ 64.9 മില്യന്‍ കേസും, 1.5 മില്യന്‍ മരണവും നടന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us