ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മക്കരപറമ്പ: കോവിഡ് വ്യാപനം ദിനേന വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെൽഫെയർ പാർട്ടി മക്കരപറമ്പ പഞ്ചായത്ത് കമ്മിറ്റി വീടുകളുടെ അകത്തളങ്ങൾ സൗജന്യമായി അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനമൊരുക്കി.
Advertisment
സാനിറ്റൈസറും ഗ്ലിസറിനുമുപയോഗിച്ച് വീടുകൾ അണുവിമുക്തമാക്കുന്നതിനുള്ള മെഷീൻ കെ. സൈദ് മാസ്റ്ററിൽ നിന്നും വെൽഫെയർ പാർട്ടി മക്കരപറമ്പ പഞ്ചായത്ത് സെക്രട്ടറി പി. മൻസൂർ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.
വെൽഫെയർ പാർട്ടി മക്കരപറമ്പ പഞ്ചായത്ത് പ്രസിഡന്റ് കെ. ജാബിർ, കെ. ടി ബഷീർ, റഷീദ് കൊന്നോല, പി. ശരീഫ്, കെ. ദിൽഷാൻ, നബീൽ അമീൻ എന്നിവർ സംബന്ധിച്ചു.
പഞ്ചായത്ത് പരിധിയിൽ വീടുകൾ അണുവിമുക്കമാക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: 7034568962